പൂജാ സമയങ്ങൾ -     രാവിലെ -     5.00 : നിർമ്മാല്ല്യ ദർശനം, അഭിഷേകം, 5.45 : ഗണപതി ഹോമം, 7.00 : ഉഷ പൂജ, 10.30 : ഉച്ചപൂജ, 10.45 : നട അടയ്ക്കൽ.     വൈകിട്ട് -     5.30 : നട തുറക്കൽ, 6.40 : ദീപാരാധന, 7.30 : അത്താഴ പൂജ, 7.45 : നട അടയ്ക്കൽ. ശ്രീ ഭഗവതി, ബ്രഹ്മ രക്ഷസ് ആലയങ്ങളുടെ മേൽക്കൂര ചെമ്പ് പാകൽ, കളം എഴുത്ത് പാട്ടു പുര പുനർ നിർമാണം. ചെമ്പോല ഒന്നിന് - 500 രൂപ. ശാസ്താമൃതം. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ യുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ നിർമ്മാല്യം മുതൽ അത്താഴ പൂജ വരെ സമ്പൂർണ ദിന പൂജ. ഓരോരുത്തരുടെയും പേരും നക്ഷത്രം വെച്ച് നടത്തുന്നതാണ്. വഴി പാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക. പൂജ ഒന്നിന് - 1000 രൂപ.

പടിഞ്ഞാറേ കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം

കേരളത്തിലെ അപൂർവ്വം ശനീശ്വരക്ഷേത്രങ്ങളിൽ ഒന്നാണ് ചേർത്തല കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രം. ചേർത്തല റയിൽവേ സ്റ്റേഷന് 1.50 കി.മീ. വടക്ക് തങ്കി കവലയിൽ നിന്നും പടിഞ്ഞാറ് കൊട്ടാരം റയിൽവേ ക്രോസിന് ഏകദേശം 300 മീററർ തെക്ക് മാറി ഈ അതിപുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കലിയുഗവരദനും ആപത്ബാന്ധവനും അന്നദാനപ്രഭുവും, ആശ്രിതവത്സലനുമായ ശ്രീധർമ്മശാസ്താവ് ശനീശ്വരചൈതന്യം പൂണ്ട് നിലകൊള്ളുന്നു. ശനിദോഷ നിവാരണത്തിന് അസംഖ്യം ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിൽ എത്തിചേരുന്നു. മംഗല്യദോഷനിവാരണത്തിനും നെടുമംഗല്യ ത്തിനും ഐശര്യാഭിവൃദ്ധിക്കുമായി അനുഗ്രഹവർഷം ചൊരിയുന്ന ആദിപ്രതിഷ്ഠയായ ശ്രീഭഗവതി പാൽക്കടലിലേക്ക് അഭിമുഖമായി കുടികൊള്ളുന്നു. ശ്രീപരമശിവൻ, ശ്രീഗണപതി, ബ്രഹ്‌മരക്ഷസ്സ് സർപ്പദൈവങ്ങൾ എന്നീ ഉപദൈവങ്ങളും ക്ഷേത്രത്തിൽ വാണരുളുന്നു. ക്ഷേത്രത്തിൽ ചെമ്പ് കൊണ്ടുള്ള കൊടിമരം, ഗജ മണ്ഡപം, സ്റ്റേജ്, ഓഡിറേറാറിയം എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

Read More