
ഐതീഹ്യം
പാലാഴി കടഞ്ഞുകിട്ടിയ അമൃത കുംഭം അസുരന്മാരിൽ നിന്ന് വീണ്ടെടുക്കാനായി മഹാവിഷ്ണു മോഹിനി രൂപം പൂണ്ടു. ആ രൂപത്തിൽ മോഹിതനായ ശ്രീ മഹേശ്വരനുമായുള്ള സംയോഗത്തിൽ ഹരിഹരപുത്രനായി ശാസ്‌താവ് ജന്മം കൊണ്ടു.
ശാസ്താവിൻറെ പത്നിയാണ് പ്രഭ അപ്സരകന്യകയായ പ്രഭയ്ക്ക് പൂർണ്ണയെന്നും പുഷ്ക്കലയെന്നും ഭിന്നരൂപങ്ങൾ ഉണ്ട് ശാസ്താവിന് പ്രഭയിൽ ജനിച്ച പുത്രനാണ് സത്യകൻ.

ക്ഷേത്രം എന്നാലെന്ത്
ക്ഷേത്രം എന്നാൽ "ക്ഷയാത് ത്രായതോ ക്ഷേത്രം" എന്നാണ്. ക്ഷയത്തിൽ നിന്നും രക്ഷിക്കുന്നത് ആണ് ക്ഷേത്രം. ക്ഷയിക്കുന്ന ഊർജ്ജം ക്ഷേത്രദർശനം കൊണ്ട് തിരികെ ലഭിച്ച് ഊർജ്ജസ്വലത ലഭിക്കുന്നു.
"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യദീധീയതേ" എന്നാണ് ഭഗവത് ഗീതയിൽ വിവക്ഷിക്കുന്നത്. ക്ഷേത്രം ദേവൻറെ സ്ഥൂലശരീരവും ശ്രീകോവിൽ സൂക്ഷ്‌മശരീരവുമാണ്. ആ ക്ഷേത്രത്തിൽ ശ്രീകോവിലാണ് ദേവൻറെ ഇരിപ്പിടം. നിത്യേനയുള്ള ദേവദർശനവും ആരാധനയും ഉപാസനയും കൊണ്ട് ദേവചൈതന്യം നമ്മിലേയ്ക്ക് ആകർഷിക്കപ്പെട്ട് ദേവഗണ ങ്ങളുടെ അംശം ഭക്തരിൽ പ്രവേശിക്കും.
ക്ഷേത്രപ്രദക്ഷിണം
ശാസ്താവിന് 5 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണവും വയ്ക്കുന്നത് ശനിദോഷകാ ഠിന്യം കുറയ്ക്കുന്നതിന് ഉത്തമമാണ്. സ്‌കന്ദപുരാണത്തിൽ പ്രദക്ഷിണത്തിൻറെ ശബ്ദാർത്ഥം ഇപ്രകാരം ആകുന്നു.
- പ്ര : പാപത്തെ നശിപ്പിക്കുന്നു
- ദ: അഭീഷ്ടസിദ്ധി ദാനം ചെയ്യുന്നു.
- ക്ഷി : കർമ്മത്തെ ക്ഷയിപ്പിക്കുന്നു.
- ണം: മുക്തി പ്രദാനം ചെയ്യുന്നു.

ശ്രീഭഗവതി
മംഗല്യഭാഗ്യത്തിന് പട്ടുംതാലിയും വഴിപാടായി ഭക്തജനങ്ങൾ ശ്രീഭഗവതിക്ക് സമർപ്പിക്കുന്നു. ശ്രീഭഗവതിക്ക് ഏററവും പ്രാധാന്യമേറിയ വഴിപാടാണ് കുങ്കുമാഭിഷേകം. ക്ഷേത്രം തന്ത്രി നേരിട്ടു ചെയ്യുന്ന ഒരു വഴിപാട് എന്നതും ഒരു പ്രത്യേകതയാണ്. ആഗ്രഹസാഫല്യത്തിനും, സർവൈശ്യര്യങ്ങൾക്കുമായി ഭഗവതിസേവ താലപ്പൊലി, കടുംപായസം എന്നീ വഴുപാടുകളും നടത്തപ്പെടുന്നു. കളംഎഴുത്തുപാട്ട്, തീയാട്ട് തുടങ്ങിയ വഴിപാടുകളും ഭഗവതിക്ക് നടത്തപ്പെടുന്നു.

ബ്രഹ്മരക്ഷസ്
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിട്ടാണ് ബ്രഹ്‌മരക്ഷസ് കുടികൊള്ളുന്നത്. 2007-2008 വർഷത്തിൽ മൂന്നുലക്ഷത്തിൽ അധികം രൂപചെലവഴിച്ച് പൗരാണിക മാതൃകയിൽ ഈ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി ഒരുകൂടം പാലിൻ്റെ പാൽപായസം ആണ പ്രധാനവഴിപാട്. സർവ്വവിഘ്നങ്ങളും മാറികിട്ടുന്നതിന് നിരവധി ഭക്തജനങ്ങൾ ഈ വഴിപാട് നടത്തിവരുന്നു.

പരമശിവൻ - ഗണപതി
ശ്രീപരമശിവനും, ഗണപതിയും ഒരു ആലയത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്ന പ്രത്യേകത ആണ് എടുത്തുപറയാവുന്നത്. പുറകിൽവിളക്ക്, വെള്ളനിവേദ്യം, ധാര എന്നിവ പരമശിവനും, ഗണപതിഹോമം, കറുകഹോമം എന്നിവ ഗണപതിക്കും ഉള്ള പ്രധാന വഴിപാടുകൾ ആണ്.

സർപ്പദൈവങ്ങൾ
നാഗരാജാവ്, നാഗയക്ഷിയമ്മ തുടങ്ങിയ സർപ്പദൈവങ്ങൾക്ക് എല്ലാ ആയില്യം നാളുതോറും തളിച്ചുകൊട നടത്തുന്നു.